stitcherLogoCreated with Sketch.
Get Premium Download App
Listen
Discover
Premium
Shows
Likes
Merch

Listen Now

Discover Premium Shows Likes

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

500 Episodes

12 minutes | Feb 1, 2023
ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികളിൽ അപകടകാരിയാകാം: സ്ട്രെപ്സ് A ബാക്ടീരിയാബാധയുടെ ലക്ഷണങ്ങൾ അറിയാം
സ്ട്രെപ്റ്റോകോക്കൽ രോഗബാധിതരുടെ എണ്ണം ഓസ്ട്രേലിയയിൽ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെട്രെപ്സ് A രോഗത്തിൻറെ ലക്ഷണങ്ങളെപറ്റിയും, സ്വീകരിക്കേണ്ട മുൻകരുതലുകളെപറ്റിയും സിഡ്നി കാൻറർബറി ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യനായ ഡോ. ലെനീന ചെന്നാരിയിൽ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
5 minutes | Feb 1, 2023
ഫിക്‌സഡ് കാലാവധി അവസാനിക്കുന്നു: എട്ടുലക്ഷത്തോളം ഭവന വായ്പകളുടെ പലിശനിരക്ക് കുതിച്ചുയരും
2023 ഫെബ്രുവരി 1ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
12 minutes | Jan 31, 2023
ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തും കേരളീയ പച്ചകറികൾ വളർത്താൻ ഗ്രീൻ ഹൗസ് എങ്ങനെ ഉപയോഗിക്കാം...
മലയാളികൾക്കിഷ്ടപ്പെടുന്ന പച്ചക്കറികൾ ഓസ്‌ട്രേലിയയിൽ എല്ലായിടത്തും എളുപ്പത്തിൽ വളരണമെന്നില്ല. എന്നാൽ ഗ്രീൻ ഹൗസ് ഇതിനൊരു പരിഹാരമാണ്. ക്വീൻസ്ലാന്റിലെ ടൗൺസ്‌വില്ലിനടുത്ത് ഓർഗാനിക് ഫാർമിംഗ് ചെയ്യുന്ന സാജൻ ശശി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
4 minutes | Jan 31, 2023
ഗാർഹിക പീഡനം: NSWൽ പ്രത്യേക ഓപ്പറേഷനിൽ അറസ്റ്റിലായത് 648 പേർ
2023 ജനുവരി 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
5 minutes | Jan 30, 2023
ഓസ്ട്രേലിയയിൽ വീണ്ടും കൂടുതൽ ചൈനീസ് വിദ്യാർത്ഥികൾ എത്തിത്തുടങ്ങും; സ്വാഗതം ചെയ്ത് യൂണിവേഴ്സിറ്റികൾ
2023 ജനുവരി 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
15 minutes | Jan 30, 2023
കൊവിഡ്കാലത്ത് കേരളം എങ്ങനെ മാറി? വർഷങ്ങൾക്ക് ശേഷം കേരളത്തിലെത്തിയ ഓസ്ട്രേലിയൻ മലയാളി കണ്ടത്...
കേരളത്തിൽ ആദ്യ കൊവിഡ്ബാധ സ്ഥിരീകരിച്ചിട്ട് ഇന്ന് മൂന്നു വർഷം തികയുകയാണ്. സാമൂഹിക അകലവും, ലോക്ക്ഡൗണുകളും, അതിർത്തി അടച്ചിടലുമെല്ലാം പതിവായിരുന്ന കഴിഞ്ഞ മൂന്നു വർഷം കൊണ്ട് കേരളം എങ്ങനെയൊക്കെ മാറി? ഒരു ഇടവേളയ്ക്ക് ശേഷം ഈ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്ത ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവം കേൾക്കാം..
11 minutes | Jan 30, 2023
How to access abortion services in Australia - ഗര്‍ഭച്ഛിദ്രം എത്ര ആഴ്ചവരെ? ഓസ്‌ട്രേലിയയിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങളും സേവനങ്ങളും അറിയാം...
Abortion is an essential healthcare service in Australia. Women have access to termination options early in the pregnancy, but navigating choices to suit personal circumstances isn’t always straightforward. - ഓസ്‌ട്രേലിയയില്‍ ഒരു അവശ്യ ആരോഗ്യമേഖലാ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന നടപടി എല്ലാ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളും പിന്‍വലിച്ചുകഴിഞ്ഞു. എന്താണ് ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങളെന്നും, എവിടെയൊക്കെയാണ് ഇത് ലഭ്യമാകുന്നതെന്നും അറിയാം.
5 minutes | Jan 27, 2023
ഉൾനാടൻ ഓസ്ട്രേലിയയിൽ ഡോക്ടർമാരുടെ ലഭ്യത ഉറപ്പാക്കാൻ പുതിയ പദ്ധതി; തുടക്കമിടുന്നത് ടാസ്മേനിയയിൽ
2023 ജനുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
14 minutes | Jan 26, 2023
65,000 വർഷം ജീവിച്ച മണ്ണിൽ ഇന്നും അംഗീകാരത്തിനായി പോരാടേണ്ടി വരുന്നവർ
ജനുവരി 26 ഓസ്ട്രേലിയയിലും ഇന്ത്യയിലും ആഘോഷദിവസങ്ങളാണ്. എന്നാൽ വൈരുദ്ധ്യം നിറഞ്ഞ രണ്ടു കാരണങ്ങളാലാണെന്ന് മാത്രം. ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിപ്പിച്ച് റിപ്പബ്ലിക്കായ ദിവസം ഇന്ത്യ ആഘോഷിക്കുമ്പോൾ, ബ്രിട്ടീഷുകാർ കപ്പലിറങ്ങി പുതിയ ഓസ്ട്രേലിയയ്ക്ക് ജന്മം നൽകിയതിന്റെ വാർഷികദിനമാണ് ഇവിടെ ഇത്. സ്വന്തം മണ്ണിൽ അവകാശങ്ങൾക്കും അംഗീകാരത്തിനുമായി പോരാടുന്ന ഒരു ജനത ഇപ്പോഴും ഓസ്ട്രേലിയയിലുണ്ട്. അവരുടെ അതിജീവന ചരിത്രം കേൾക്കാം...
4 minutes | Jan 25, 2023
ഓസ്ട്രേലിയയിലെ പണപ്പെരുപ്പം 7.8%; രേഖപ്പെടുത്തിയത് മുപ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
2023 ജനുവരി 25 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
5 minutes | Jan 24, 2023
ഓസ്ട്രേലിയ ഡേ സമയത്ത് കൂടുതൽ പട്രോളിംഗ്; ലൈസൻസില്ലാത്ത ഡ്രൈവർമാർക്കെതിരെ നടപടിയെന്ന് വിക്ടോറിയ പൊലീസ്
2023 ജനുവരി 24 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
12 minutes | Jan 24, 2023
1.80 ലക്ഷം പേർക്ക് സൗജന്യ TAFE കോഴ്സുകൾ: പദ്ധതിക്ക് തുടക്കമായി; ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം
ഓസ്‌ട്രേലിയയിൽ രൂക്ഷമായിരിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ പല പദ്ധതികളും സർക്കാരുകൾ നടപ്പിലാക്കുന്നുണ്ട്. സൗജന്യ TAFE കോഴ്‌സുകളുടെ പദ്ധതി ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് TAFE കോഴ്‌സുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന വിഭാഗത്തിൽ പ്രവർത്തിക്കുന്ന മെൽബണിലുള്ള അലക്സ് തോമസ്.
7 minutes | Jan 23, 2023
മെഡികെയർ ഉടച്ചുവാർക്കുമെന്ന് സർക്കാർ; പ്രാഥമിക ആരോഗ്യപരിചരണത്തിൽ നഴ്സുമാരെയും ഉൾപ്പെടുത്തും
2023 ജനുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
10 minutes | Jan 20, 2023
നിങ്ങൾക്ക് ചുറ്റുമുള്ള അൾട്രാ വയലറ്റ് രശ്മികളുടെ കാഠിന്യം എത്രയാണ്; അറിയാം ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ
അൾട്രാ വയലറ്റ് രശ്മികളുടെ കാഠിന്യം തിരിച്ചറിയുന്നതിനായി അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ഫോൺ ആപ്ലിക്കേഷനാണ് സൺ സ്മാർട്ട് ഗ്ലോബൽ യുവി. UV പ്രതിരോധത്തിൻറെ പ്രാധാന്യത്തെ പറ്റിയും, മൊബൈൽ ആപ്ലിക്കേഷൻറെ സവിശേഷതകളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
13 minutes | Jan 20, 2023
വാടക വീടുകൾക്ക് തിരക്കേറുന്നു; അപേക്ഷ നിരസിക്കപ്പെടുന്നത് ഒഴിവാക്കാൻ പുതിയ കുടിയേറ്റക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓസ്‌ട്രേലിയയിലെത്തിയതിന് ശേഷം ആദ്യമായി വീട് വാടകയ്ക്ക് എടുക്കാൻ ശ്രമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് സിഡ്‌നിയിൽ മൂവ് റിയൽറ്റിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ ജോഷി ജോൺ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
18 minutes | Jan 19, 2023
പ്രവാസികൾക്കും ഇനി ഇന്ത്യയിൽ ഗൂഗിൾ പേയും, PayTMഉം ഉപയോഗിക്കാം: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു ഗൂഗിൾ പേയും, PayTM ഉം പോലുള്ള UPI പേയ്മെന്റ് സംവിധാനങ്ങളുടെ അഭാവം. എന്നാൽ ഓസ്ട്രേലിയ ഉൾപ്പെടെ 10 രാജ്യങ്ങളിലെ പ്രവാസികൾക്ക് അത് ഉപയോഗിക്കാൻ അനുവാദം നൽകുകയാണ് ഇന്ത്യൻ സർക്കാർ. ഇത് എങ്ങനെ ലഭ്യമാകുമെന്നും, എന്തൊക്കെ ശ്രദ്ധിക്കണമെന്നും ഇവിടെ അറിയാം. ഫെഡറൽ ബാങ്കിന്റെ ഫിൻടെക് പാർട്ണർഷിപ്പ് മേധാവി ജിതേഷ് പി വിയാണ് അക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
13 minutes | Jan 17, 2023
അപകട മരണങ്ങൾ പതിവാകുന്നു: കുടിയേറിയെത്തുന്നവർ ശ്രദ്ധിക്കണം ഈ റോഡ് നിയമങ്ങൾ
ഓസ്‌ട്രേലിയയിലെ റോഡുകളിൽ വാഹനാപകടങ്ങളിൽപെട്ട് മരിക്കുന്നവരിൽ നിരവധി കുടിയേറ്റക്കാർ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവർക്ക് വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ വിശദീകരിക്കുകയാണ് ബ്രിസ്‌ബൈനിൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടറായ എബ്രഹാം ചെറിയാൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
6 minutes | Jan 13, 2023
ഓസ്‌ട്രേലിയയിൽ മരങ്ങൾ നടാനും വെട്ടിമാറ്റാനും അനുവാദം തേടേണ്ടതുണ്ട്; ചെടികൾ വച്ചുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
വീടിന് ചുറ്റും ഒരു പൂന്തോട്ടം അല്ലെങ്കിൽ പുറകിലൊരു അടുക്കളത്തോട്ടം വേണമെന്ന് ഏതൊരു മലയാളിക്കും ആഗ്രഹമുള്ളതാണ്. ചെടികൾ നടുന്നത് സംബന്ധിച്ച് നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത് പല നിബന്ധനകളും ഉണ്ടാകും. ഇവ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
7 minutes | Jan 10, 2023
വാഹനാപകടങ്ങൾ കുറയ്ക്കാൻ പുതിയ സാങ്കേതികവിദ്യ; ഓസ്‌ട്രേലിയ സ്‌മാർട്ട് ട്രാഫിക് സംവിധാനം പരീക്ഷിക്കുന്നു
ഓസ്‌ട്രേലിയയിലെ റോഡുകളിൽ ഓരോ വർഷവും 1000 ത്തിലധികം പേർ അപകടങ്ങളിൽപ്പെട്ട് മരിക്കുന്നതായാണ് കണക്കുകൾ. അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സാങ്കേതിവിദ്യ പരീക്ഷിക്കുകയാണ് ഓസ്‌ട്രേലിയൻ അധികൃതർ. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
9 minutes | Jan 9, 2023
Northern Territory aims at attracting migrants from India and Philippines - ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലേക്ക് ജോലിയോട് കൂടി കുടിയേറാൻ അവസരം; 600ലേറെ ഒഴിവുകൾ
Northern Territory is aiming at bringing migrants from India and Philippines to solve the staff shortage crisis the area is facing. Listen to Sulal Mathai who is part of a project aiming at bringing migrants from India and the Philippines. - ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും കൂടുതൽ പേരെ നോർത്തേൺ ടെറിട്ടറിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ പ്രദേശത്ത് നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പദ്ധതിയുടെ ഭാഗമായ അസറ്റ് മൈഗ്രേഷന്റെ ഡയറക്ടർ സുലാൽ മത്തായി വിശദാംശങ്ങൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
COMPANY
About us Careers Stitcher Blog Help
AFFILIATES
Partner Portal Advertisers Podswag Stitcher Originals
Privacy Policy Terms of Service Your Privacy Choices
© Stitcher 2023